2015, ജനുവരി 22, വ്യാഴാഴ്‌ച

തീൻ മേശയിലെ ചീര ഗുണങ്ങളാൽ സമ്പുഷ്ടമാണ്. 
Posted on: Thursday, 22 January 2015 


മലയാളികളുടെ തീൻ മേശയിലെ ഇഷ്ടവിഭവമായ ചീര വളരെയധികം ഗുണങ്ങളാൽ  സമ്പുഷ്ടമാണ്.  ചീര വളരെയധികം മാംസം, മുട്ട എന്നിവ കഴിച്ചാൽ കിട്ടുന്ന പ്രോട്ടീൻ ഇലക്കറികളിൽ മുഖ്യനായ ചീരയിൽ നിന്നും കിട്ടും. ഫോസ്ഫറസ്, മാംസ്യം, നാരുകൾ, അന്നജം, കാത്സ്യം, കരോട്ടിൻ, പൊട്ടാസ്യം എന്നിവകൊണ്ട് സമ്പന്നമാണ് ചീര. കൊഴുപ്പ് തീരെ കുറവ്. സ്ഥിരമായി കഴിക്കാം. വൈറ്റമിൻ കെ ധാരാളമുള്ളതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.ചീര പതിവായി ഉപയോഗിച്ചാൽ മലവിസർജനം സുഗമമാകും. കുടലിന്റെൽ പ്രശ്നങ്ങളും മാറും.  രക്തം ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യത്തിനും  ചീര സഹായകമാണ്. മാർക്കറ്റിൽ നിന്നും വാങ്ങുന്ന ചീരയിൽ കീടനാശിനികളുണ്ടാവാൻ സാധ്യതയുണ്ട്. നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയ ശേഷമേ  ഉപയോഗിക്കാൻ പാടുള്ളൂ.

(കേരള കൌമുദി )

കഴിവുകൾ വളർത്തിയെടുക്കുക ...@


അബ്ദു. അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ .
ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ്‌ അബ്ദു ഗള്‍ഫിലേക്ക് പറന്നത്.
ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു. മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.
എന്നാല്‍.
Tell me.
HR മനജരുടെ ചോദ്യം.
അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു. എനിക്ക് ഇംഗ്ലീഷിന്റെ A..B..C..D, അറിയില്ല സര്‍.
Sorry Mr. Abdu ഇക്കാലത്ത് അല്‍പസ്വല്‍പ്പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, ഇംഗ്ലീഷ് അറിയാത്തോരാളെ ജോലിക്ക് നിയമിക്കാനും നിര്‍വ്വാഹമില്ല.
എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു.
കിട്ടിയിരുന്നെങ്കില്‍ അഞ്ചാറായിരം ദിര്‍ഹം ശമ്പളം കിട്ടിയേനെ, കുടുംബം കരകേറിയേനെ. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു നടന്നു എത്തിയത് ഫിഷ്‌ മാര്‍ക്കറ്റിന്റെ മുമ്പിലാണ്.
ചിര പരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി , അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും.
അബ്ദുവിന്റെ കൈതരിച്ചു. അറിയാതെ കൈ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 50 ദിര്‍ഹം കൈയ്യില്‍ തടഞ്ഞു.
പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 50 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക്‌ കൂടില്‍ നിറച്ചു മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു. 1 മണിക്കൂറിനുള്ളില്‍ കൈയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 70 ദിര്‍ഹം ലാഭം. അന്ന് തന്നെ 2 പ്രാവശ്യം കൂടി അബ്ദു ഫിഷ്‌ മാര്‍ക്കറ്റില്‍ പോയി വന്നു.
അബ്ദുവിന് മനസ്സിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമമാണെന്ന്.
അബ്ദു അതിരാവിലെ ഉണരും മൊത്തക്കച്ചവടക്കാരില്‍ നേരിട്ട് മത്സ്യം വാങ്ങി വിൽപ്പന ചെയ്യും. കച്ചവടം അതിവേഗം വളര്‍ന്നു. 2 വര്‍ഷത്തിനുള്ളില്‍ അബ്ദുവിന് മാര്‍ക്കറ്റില്‍ 4 സ്റ്റാള്‍ ആയി. അഞ്ചെട്ടു വണ്ടിയായി. ഹോട്ടലുകളിലേക്കും മറ്റും നേരിട്ട് വിതരണമായി. പിന്നെ ഉണക്കമീനിന്റെ വ്യാപാരവും.
5 വര്‍ഷത്തിനു ശേഷം. മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു.
ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ (പതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ്
പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു.
ഇത്രയും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?
അബ്ദു: ഇല്ല!
പ്രതിനിധി: അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കേട്ടിപ്പടുക്കുകയാണെങ്കില്‍, ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്നു?
അബ്ദു: അറിയാം! "ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ്‌ മാത്രം ആവാന്‍ കഴിയുമായിരുന്നു"!!!
ഗുണപാഠം: ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം.Rvd
(പാർത്ഥനയോടെ,
# നസീര്‍ മങ്കട #

മലയാളം അക്ഷരമാല


അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അ:
-- ഹ്രസ്വം
അ,ഇ,ഉ,ഋ,ഌ,എ,ഒ
-- ദീർഘം
ആ,ഈ,ഊ,ൠ,ൡ,ഏ,ഐ
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ
ഷ സ ഹ ക്ഷ ത്ര ഞ്ഞ
വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്.
-- കണ്ഠ്യം (കവർഗം)
ക,ഖ,ഗ,ഘ,ങ
-- താലവ്യം (ചവർഗം)
ച,ഛ,ജ,ഝ,ഞ
-- മൂർധന്യം (ടവർഗം)
ട,ഠ,ഡ,ഢ,ണ
-- ദന്ത്യം (തവർഗം)
ത,ഥ,ദ,ധ,ന
-- ഓഷ്ഠ്യം (പവർഗം)
പ,ഫ,ബ,ഭ,മ
-- മധ്യമം
യ,ര,ല,വ
-- ഊഷ്മാവ്
ശ,ഷ,സ
-- ഘോഷി
-- ദ്രാവിഡമധ്യമം
ള,ഴ,റ
സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ്




മലയാളികള്‍ ആയ ആര്‍കെങ്കിലും അറിയുമോ മലയാളത്തില്‍ 1,2,3 എഴുതുവാന്‍?
എങ്കില്‍ അറിയാത്തവര്‍ പടിച്ചോളുട്ടോ അതിങ്ങനെയാണ്.
ഇവ ഇന്ന് വിസ്മൃതമായിക്കൊണ്ടിരിക്കുന്ന മലയാള അക്കങ്ങൾ ആണ്.
0-൦, 1-൧, 2-൨, 3-൩, 4-൪, 5-൫, 6-൬, 7-൭, 8-൮, 9-൯
മലയാള ലിപിയും, ലിപി പരിഷ്ക്കരണവും.
~~~~~~~~~~~~~~~~~~~~~~~~~
എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു.
ഏ. ഡി. പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം.
പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത് .
ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരും പിന്നീട് അത് വട്ടെഴുത്ത് എന്നുമായി.
കോൽ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി.
അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു.
സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാള ലിപി.
ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം.
ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ.
12 സ്വരാക്ഷരങ്ങളും,
16 സ്വരാക്ഷരങ്ങളും,
37 വ്യഞ്ജനങ്ങളും ചേർന്ന് 53 അക്ഷരങ്ങൾ ഉൾപ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു.
മറ്റു അക്ഷരങ്ങളും വള്ളി പുള്ളികൾ എല്ലാം കൂടി അഞ്ഞൂറിൽപ്പരം ലിപികൾ ഭാഷയിൽ നടപ്പുണ്ടായിരുന്നു.
ആധുനിക മലയാള അക്ഷരമാലയുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം.
1968 ൽ ശ്രീ ശൂരനാട്ട് കുഞ്ഞൻപിള്ള കൺവീനാറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശസംഗ്രഹം അംഗീകരിച്ച് 1971 ഏപ്രിൽ 15 മുതൽ പുതിയ ലിപി (നൂറിൽ താഴെ ലിപി ) നിലവിൽ‍ വന്നു.
ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകൾ വ്യഞ്ജനങ്ങളിൽ നിന്നും വിടുവിച്ചു പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തുക, മുമ്പിൽ‍ രേഫം ചേർന്ന കൂട്ടക്ഷരങ്ങൾക്ക് നിലവിലുള്ള രണ്ടുതരം ലിപികളിൽ‍ തലയിൽ‍ (') കുത്തുള്ള രീതി മുഴുവനും ഉപേക്ഷിക്കുക, അത്തരം കൂട്ടക്ഷരങ്ങളുടെ മുമ്പിൽ‍ (ർ‍) ചേർത്തെഴുതുക, പ്രാചാരം കുറഞ്ഞ കൂട്ടക്ഷരങ്ങൾ ചന്ദ്രകല ഉപയോഗിച്ച് പിരിച്ചെഴുതുക എന്നിവ ആയിരുന്നു.
ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. 'ഌ' ക്ഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ‍ ൠ, ൡ, ഌ എന്നിവയും പണ്ടെ ഉപയോഗം കുറഞ്ഞ ഩ യും ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്.
ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ‍ 13 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്.
മലയാള ഭാഷയിൽ‍ (കംമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോട് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി.
പഴയ 53 അക്ഷരളുടെ കൂടെ ഇപ്പോൾ ഺ (റ്‌റ=റ്റ) എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത്‌ ആകെ 54 അക്ഷരങ്ങൾ‍‍
16 സ്വരങ്ങളും
38 വ്യഞ്ജനങ്ങളും ഉണ്ട്.
അർ‍ത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ‍ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ.
ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം.
വർ‍ണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ‍‍ വാക്യം,വാചകം,പദം,അക്ഷരം,വർണ്ണം എന്നിങ്ങനെപല ഘടകങ്ങൾ‍.
പൂർ‍ണമായി അർ‍ത്ഥം പ്രതിപാതിക്കുന്ന പദ സമൂഹമാണ് വാക്യം(sentence).
അർ‍ത്തപൂർ‍ത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്.
ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർ‍ന്നോ നിൽക്കുന്ന സ്വരം അക്ഷരം.
പിരിക്കാൻ പാടില്ലാത്ത ഒറ്റയായി നിൽ‍ക്കുന്ന ധ്വനിയാണ് വർണ്ണം.
അക്ഷരങ്ങൾ എഴുതി കാണിക്കാൻ‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി.
സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം

(അര്‍ഷാദ്‌ ആസിഫ്‌ )