2015, ജനുവരി 22, വ്യാഴാഴ്‌ച

തീൻ മേശയിലെ ചീര ഗുണങ്ങളാൽ സമ്പുഷ്ടമാണ്. 
Posted on: Thursday, 22 January 2015 


മലയാളികളുടെ തീൻ മേശയിലെ ഇഷ്ടവിഭവമായ ചീര വളരെയധികം ഗുണങ്ങളാൽ  സമ്പുഷ്ടമാണ്.  ചീര വളരെയധികം മാംസം, മുട്ട എന്നിവ കഴിച്ചാൽ കിട്ടുന്ന പ്രോട്ടീൻ ഇലക്കറികളിൽ മുഖ്യനായ ചീരയിൽ നിന്നും കിട്ടും. ഫോസ്ഫറസ്, മാംസ്യം, നാരുകൾ, അന്നജം, കാത്സ്യം, കരോട്ടിൻ, പൊട്ടാസ്യം എന്നിവകൊണ്ട് സമ്പന്നമാണ് ചീര. കൊഴുപ്പ് തീരെ കുറവ്. സ്ഥിരമായി കഴിക്കാം. വൈറ്റമിൻ കെ ധാരാളമുള്ളതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.ചീര പതിവായി ഉപയോഗിച്ചാൽ മലവിസർജനം സുഗമമാകും. കുടലിന്റെൽ പ്രശ്നങ്ങളും മാറും.  രക്തം ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യത്തിനും  ചീര സഹായകമാണ്. മാർക്കറ്റിൽ നിന്നും വാങ്ങുന്ന ചീരയിൽ കീടനാശിനികളുണ്ടാവാൻ സാധ്യതയുണ്ട്. നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയ ശേഷമേ  ഉപയോഗിക്കാൻ പാടുള്ളൂ.

(കേരള കൌമുദി )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ